ഞങ്ങൾക്കും ആവശ്യം മോദിയെയാണ്; പ്രധാനമന്ത്രിയെ പ്രശംസിച്ച് പാക്-അമേരിക്കൻ വ്യവസായി

ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രമുഖ പാക്കിസ്ഥാൻ-അമേരിക്കൻ വ്യവസായി സാജിദ് തരാർ. നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്നും സാജിദ് തരാർ പറഞ്ഞു.

ബാൾട്ടിമോർ ആസ്ഥാനമായുള്ള പാകിസ്ഥാൻ അമേരിക്കൻ വ്യവസായിയാണ് സാജിദ് തരാർ. മോദി ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനു തന്നെ നല്ലവനാണെന്നും പാകിസ്ഥാനും അദ്ദേഹത്തെപ്പോലെ ഒരു നേതാവിനെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോദി ശ്രദ്ധേയനായ നേതാവാണ്. അദ്ദേഹം സ്വാഭാവികനായ നേതാവാണ്. പ്രതികൂല സാഹചര്യങ്ങളിൽ പാകിസ്ഥാൻ സന്ദർശിക്കുകയും തൻ്റെ രാഷ്ട്രീയ മൂലധനം പണയപ്പെടുത്തുകയും ചെയ്ത ഒരു പ്രധാനമന്ത്രിയാണ് അദ്ദേഹം. മോദിജി പാക്കിസ്ഥാനുമായി സംഭാഷണവും വ്യാപാരവും ആരംഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”തരാർ പിടിഐയോട് പറഞ്ഞു.

“സമാധാനമുള്ള പാകിസ്ഥാൻ ഇന്ത്യയ്ക്കും നല്ലതാണ്. മോദിജി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായിരിക്കുമെന്ന് എല്ലായിടത്തും എഴുതിയിട്ടുണ്ട്,” ഒരു ചോദ്യത്തിന് മറുപടിയായി തരാർ പറഞ്ഞു.

More Stories from this section

family-dental
witywide