പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്ന് പ്രതി. ഹൈക്കോടതിയിലാണ് പ്രതി രാഹുൽ ഇക്കാര്യം അറിയിച്ചത്. കേസ് ഒത്തുതീര്‍പ്പായ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്നും രാഹുല്‍ ഹൈക്കോടതിയില്‍ നല്കിയ ഹർജിയില്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ രാഹുലിന്റെ ഹർജിയില്‍ സര്ക്കാരിനോടടക്കം ഹൈക്കോടതി നിലപാട് തേടി നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍, പന്തീരാങ്കാവ് എസ്എച്ച്ഒ ,പരാതിക്കാരി എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: ഒത്തുതീര്‍പ്പായെന്ന് പ്രതി, സര്‍ക്കാർ നിലപാട് നിർണായകം
June 19, 2024 2:48 PM
More Stories from this section
മഴക്കെടുതിയിൽ പിടഞ്ഞ് കേരളം; എട്ട് മരണം സ്ഥിരീകരിച്ചു, എട്ടുപേരെ കാണാതായി, ക്യാമ്പുകളിൽ അയ്യായിരത്തിലധികം പേർ, വ്യാപക നാശനഷ്ടം, കെഎസ്ആർടിസി സർവീസുകളെ ബാധിച്ചു
സംസ്ഥാനത്ത് പ്രളയഭീതി; പ്രധാന നദികളിൽ ജലനിരപ്പ് അപകടനിലയിലേക്ക്, ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കേരളത്തിൽ കനത്ത നാശനഷ്ടം വിതച്ചത് ‘ലഘുമേഘവിസ്ഫോടനങ്ങൾ’; പ്രവചനാതീതമായ പെരുമഴയിൽ മലയോര മേഖലകൾ വിറയ്ക്കുന്നു, ആശങ്കയായി മിന്നൽ പ്രളയവും











