പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, ഇക്കുറി പ്രചരണം തലസ്ഥാനത്ത്, രാജീവ് ചന്ദ്രശേഖറിനും വി മുരളീധരനും വേണ്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വീണ്ടും കേരളത്തിലെത്തുന്നു. തലസ്ഥാന ജില്ലയിലെ രണ്ട് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചരണത്തിനായി ഈ മാസം 15 നാകും മോദി കേരളത്തിലെത്തുക. തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലിലെ എൻ ഡി എ സ്ഥാനാർത്ഥി വി മുരളീധരനും വേണ്ടിയാകും മോദിയുടെ പ്രചരണം. 15 ന് രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാകും ഇരു സ്ഥാനാർഥികൾക്കും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രചരണമെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.

രാജീവ് ചന്ദ്രശേഖറിനും വി മുരളീധരനുമൊപ്പം ബി ജെ പിയുടെ പ്രമുഖ നേതാക്കളും പ്രധാനമന്ത്രിയെത്തുന്ന പ്രചരണ യോഗത്തിൽ പങ്കെടുക്കും. ആയിരക്കണക്കിന് ബി ജെ പി പ്രവർത്തകരും പൊതുജനങ്ങളും പ്രധാനമന്ത്രിയെ കാണാനാത്തുമെന്നും ബി ജെ പി നേതൃത്വം പറഞ്ഞു. കേരളത്തിൽ ബി ജെ പിയുടെ എ പ്ലസ് മണ്ഡലങ്ങളായാണ് തിരുവനന്തപുരവും ആറ്റിങ്ങളും കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ ഇരുമണ്ഡലങ്ങളിയും വിജയസാധ്യത വർധിക്കുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്.

PM Modi kerala visit again for loksabha election 2024 latest news

More Stories from this section

family-dental
witywide