പശുക്കളെ ഉപദ്രവിച്ചെന്ന് പരാതി, 9 ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു

ബെംഗളൂരു: പശുക്കളോട് ക്രൂരത കാണിച്ചെന്ന പരാതിയിൽ 9 ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. കഴിഞ്ഞ ദിവസം സർക്കാരിനെതിരെ പ്രതിഷേധ റാലിയിലാണ് ഇവർ പശുക്കളോട് ക്രൂരത കാണിച്ചതെന്ന് ആരോപണമുയർന്നു. പശുക്കളെ ഫ്രീഡം പാർക്കിൽ കൊണ്ടുവന്നതിനും ഉപദ്രവിച്ചതിനുമാണ് മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തത്. ക്ഷീര കർഷകർക്കുള്ള സബ്‌സിഡി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ സമരത്തിനിടയിലാണ് സംഭവം നടന്നത്.

പ്രതിഷേധത്തിനിടെ ബിജെപി പ്രവർത്തകർ പശുക്കളെ ബസിനുള്ളിലേക്ക് തള്ളിയിടാൻ ശ്രമിച്ചു. വാതിലുകൾ ചെറുതായതിനാൽ ബസിൽ കയറാൻ പശുക്കൾക്ക് കയറാനായില്ല. ഉച്ചഭാഷിണിയുടെ അമിത ശബ്ദം കാരണം പശുക്കൾ പരിഭ്രാന്തരായി ഓടിയെന്നും പൊലീസ് പറഞ്ഞു. പി രാജീവ്, പട്ടീൽ നടഹള്ളി, ഹരീഷ്, സപ്തഗിരി ഗൗഡ എന്നിവരുൾപ്പെടെയാണ് കേസെടുത്തത്. പശുക്കളുടെ ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Police booked bjp leaders for assaulting cows

More Stories from this section

family-dental
witywide