
വിസ്കോൺസിനിലെ ഒരു ഗ്രാമത്തിൽ നിന്ന് മൂന്നു വയസ്സുള്ള ഒരു കുട്ടിയെ കാണാതായതിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ഏക്കറുകളോളം വിശാലമായ ചോളപ്പാടത്തിനു നടുവിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ഒരു പൂച്ചയെ കണ്ട് അതിനു പിന്നാലെ പോയതാണ് കുട്ടി, ചോളച്ചെടികൾക്കുള്ളിൽ പരിഭ്രമിച്ചു നിൽക്കുകയായിരുന്ന മൂന്നു വയസ്സുകാരനെ പൊലീസ് മാതാപിതാക്കൾക്ക് തിരികെ നൽകി. കുട്ടിയുടെ വീട്ടിൽ നിന്ന് ഏതാണ്ട് അരമൈലോളം ദൂരം കുട്ടി പാടത്തു കൂടി സഞ്ചരിച്ചു.
കുട്ടിയെ കാണാതെ വിഷമിച്ച മാതാപിതാക്കളും ബന്ധുക്കളും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 6 അടി ഉയരത്തിൽ വളർന്നു നിൽക്കുന്ന ചോളപ്പാടത്ത് കുട്ടിയെ കണ്ടെത്തുക ശ്രമകരമായിരുന്നു. അതിനാൽ അവർ ഡ്രോണിൻ്റെ സഹായം തേടി. അധികം വൈകാതെ കുട്ടിയെ കണ്ടെത്തി. രാത്രി വൈകിയായിരുന്നു സംഭവം. തെർമൽ സെൻസർ ഘടിപ്പിച്ചിരുന്ന ഡ്രോണാണ് ഉപയോഗിച്ചത്. കുട്ടിയെ ലൊക്കേറ്റ് ചെയ്ത ഉടൻ പൊലീസ് ഫ്ലാഷ് ലൈറ്റുമായി ചോളപ്പാടത്ത് ഇറങ്ങി കുട്ടിയെ കണ്ടെത്തി. കുട്ടിക്ക് ഒരു വിധ അപകടവും സംഭവിച്ചിട്ടില്ല.
Watch the side-by-side #AxonBodyCam and thermal drone footage of a 3-year-old boy’s rescue from a 100+ acre cornfield by Fond du Lac County deputies and first responders.#Axon #ProtectLife pic.twitter.com/szLouVXxgj
— Axon (@axon_us) September 5, 2024
police Found A Missing Child With Help Of A drone















