പ്രോസ്‌പ്പർ മലയാളി ഓണാഘോഷം; ഡോ. ദർശന മനയത്ത്‌ മുഖ്യാതിഥി

ടെക്‌സസ്: പ്രോസ്‌പ്പർ മലയാളി കൂട്ടായ്‌മയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 10 മണിക്ക്, ഫാർമേഴ്‌സ് ബ്രാഞ്ച്,ക്രൈസ്റ്റ് ദ കിങ് ക്നാനായ കത്തോലിക്കാ ദേവാലയ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മലയാളം വിഭാഗം പ്രഫസർ ദർശന മനയത്ത് വിശിഷ്ട അതിഥിയായി എത്തി ഓണം സന്ദേശം നൽകും.തിരുവാതിര, കുട്ടികളുടെ നൃത്തം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങി ഒട്ടനവധി പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. 25 ലധികം വിഭവങ്ങൾ ചേർത്ത് ഓണസദ്യയും ഒരുക്കുന്നുണ്ട്. പ്രോസ്‌പ്പർ പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികളുടെ എണ്ണംഏറി വരുന്നതിനാൽ ഓരോ വർഷം കഴിയുംതോറും ഈ കൂട്ടായ്മ ശക്തി പ്രാപിച്ചു വരുന്നു. ലീനസ് വർഗീസ് കൺവീനർ ആയി ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

More Stories from this section

family-dental
witywide