രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി; ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് അഭിഭാഷകന്‍ അശോക് പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത്തരം നിസ്സാരമായ ഹര്‍ജിയുമായി വന്ന് കോടതിയുടെ സമയം പാഴാക്കിയതില്‍ അമര്‍ഷം പ്രകടിപ്പിച്ച കോടതി ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനായതിന് ശേഷമേ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നായിരുന്നു അശോക് പാണ്ഡെ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലെ വാദം. എന്നാല്‍ ഇത്തരം നിസ്സാര ഹര്‍ജികള്‍ കോടതിയുടെ സമയം പാഴാക്കുകയേയുള്ളൂവെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അഭിഭാഷകന്‍ അശോക് പാണ്ഡെ ഇതിനു മുന്‍പ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്തും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അന്നും സമാന രീതിയില്‍ ഹര്‍ജി തള്ളിയ കോടതി അശോകിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

More Stories from this section

family-dental
witywide