കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസ്! ആധാർ പൗരത്വ തെളിവാക്കരുത്, തിരിച്ചറിയൽ രേഖ മാത്രമാക്കണം ഹർജിയിൽ നിലപാടെന്ത്?

ആധാർ കാർഡിന്റെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ നോട്ടീസ്. ആധാർ കാർഡുകൾ രാജ്യത്ത് പൗരത്വത്തിന്റെയോ, താമസസ്ഥലത്തിന്റെയോ, ജനനത്തീയതിയുടെയോ തെളിവായി ഉപയോഗിക്കുന്നത് പൂർണ്ണമായും തടയണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി എത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുകയും നിർണായകമായ ഈ നോട്ടീസ് അയക്കാൻ ഉത്തരവിടുകയും ചെയ്തത്.

ഇത് കേവലം ഒരു വ്യക്തിഗത തിരിച്ചറിയൽ രേഖയായി (ഐഡന്റിറ്റി പ്രൂഫ്) മാത്രമേ പരിഗണിക്കാൻ പാടുള്ളൂ എന്ന് രാജ്യത്തെ മുഴുവൻ അധികാരികൾക്കും കർശന നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ സ്കൂൾ പ്രവേശനം, വസ്തു വാങ്ങൽ, റേഷൻ കാർഡ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ആധാർ കാർഡ് ഔദ്യോഗിക തെളിവായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യം അനധികൃത കുടിയേറ്റക്കാർ ദുരുപയോഗം ചെയ്യാൻ വലിയ സാധ്യതയുണ്ടെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

യഥാർത്ഥത്തിൽ ആധാർ നിയമത്തിലെ സെക്ഷൻ 9 പ്രകാരം ഇത് പൗരത്വത്തിന്റെയോ താമസസ്ഥലത്തിന്റെയോ തെളിവല്ലെന്ന് യു.ഐ.ഡി.എ.ഐ. (UIDAI) മുൻപ് തന്നെ വിജ്ഞാപനം ഇറക്കിയിട്ടുള്ളതാണ്. ഈ നിയമപരമായ വ്യവസ്ഥ രാജ്യത്ത് കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദമായ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Supreme Court Issues Notice to Centre and States on Plea to Limit Aadhaar Strictly as Identity Proof

More Stories from this section

family-dental
witywide