പറവ ഫിലിംസ് ഓഫിസിലെ റെയ്ഡ് : 60 കോടി രൂപയുടെ നികുതി വെട്ടിപ്പ്, സൗബിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

കൊച്ചി: പറവ ഫിലിംസ് ഓഫിസില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ റെയ്ഡില്‍ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. പിന്നാലെ നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് വിവരം. മാത്രമല്ല, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നാണ് വിവരം.

പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണി വരെ നീണ്ടിരുന്നു. മഞ്ഞുമല്‍ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പറവ ഫിലിംസ് യഥാര്‍ഥ വരുമാന കണക്ക് നല്‍കിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ, പ്രാഥിമക കണ്ടെത്തല്‍ മാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.

More Stories from this section

family-dental
witywide