ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം; മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി

ആലപ്പുഴയിലെ രക്ഷാ പ്രവർത്തനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നവകേരള യാത്രയ്ക്കിടെ മർദിച്ച സംഭവത്തിലാണ് ഗണ്മാൻമാർക്കെതിരെ പ്രത്യേക അന്വേഷണ സംഘം നരഹത്യശ്രമം ചുമത്തിയിരിക്കുന്നത്. കേസിൽ ആലപ്പുഴ മജിസ്‌ട്രെറ്റ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ മുങ്ങി.

കേസിൽ ഉടൻ അറസ്റ്റിലേക്ക് കടക്കാനാണ് എസ്ഐടിയുടെ നീക്കം. സംഭവത്തിൽ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെയാണ് നടപടി. കേസിൽ ഇവർക്ക് സസ്‌പെൻഷനും ലഭിച്ചിരുന്നു. 25 വർഷമായി പിണറായിയുടെ ഗൺമാൻ ആണ് അനിൽ.

2023 ഡിസംബറിലാണ് നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറൽ ആശുപത്രി ജംങ്ഷനിലൂടെ കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസ് നേതാക്കൾ കരിങ്കൊടി കാണിക്കുകയും പ്രതിഷേധക്കാരെ പൊലീസുകാർ സ്ഥലത്തുനിന്ന് മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും ചേർന്ന് പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് മർദിക്കുകയുമാരുന്നു.

Alappuzha ‘rescue operation’ case; Attempted murder charges filed against former Chief Minister Pinarayi Vijayan’s gunmens

More Stories from this section

family-dental
witywide