ലബനനില്‍ ഏഴുവര്‍ഷത്തോളം ഇസ്ലാമിക ഭീകരരുടെ തടവില്‍ക്കഴിഞ്ഞ പത്രപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ വിടവാങ്ങി

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തോളം ലെബനനില്‍ ഇസ്ലാമിക ഭീകരരുടെ തടവില്‍ കഴിഞ്ഞ യുഎസ് പത്രപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. മകളാണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. ന്യൂയോര്‍ക്കിലെ ഗ്രീന്‍വുഡ് തടാകത്തിനടുത്ത വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചതെന്നും അദ്ദേഹത്തിന്റെ മകള്‍ സലോമി ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

1985 മാര്‍ച്ചില്‍ ഭീകരര്‍ തടവിലാക്കിയ ഇദ്ദേഹത്തെ 1991 ഡിസംബറിലാണ് മോചിപ്പിച്ചത്. 1985 മാര്‍ച്ച് 16 ന് രാവിലെ ബെയ്‌റൂട്ടില്‍ വെച്ച് ടെന്നീസ് കളിക്കുന്നതിനിടെ പാഞ്ഞെത്തിയ തോക്കുധാരികള്‍ ടെറി ആന്‍ഡേഴ്‌സനെ കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ‘അമേരിക്കക്കാര്‍ക്കെതിരായ തുടര്‍പ്രവര്‍ത്തനങ്ങളുടെ’ ഭാഗമാണിതെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇറാന്‍ അനുകൂല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു.

1993ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ‘ഡന്‍ ഓഫ് ലയണ്‍സ്’ എന്ന തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതും പീഡിപ്പിക്കുന്നതുമായ കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചിരുന്നു.

More Stories from this section

family-dental
witywide