ട്രംപിന്റെ ആഡംബര എസ്റ്റേറ്റില്‍ അപ്രഖ്യാപിത കൂടിക്കാഴ്ച നടത്തി ട്രൂഡോ

ഫ്ളോറിഡ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാനഡയില്‍ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രൂഡോയുടെ സന്ദര്‍ശനം. വെള്ളിയാഴ്ച ഫ്ളോറിഡയിലെ ഡോണള്‍ഡ് ട്രംപിന്റെ മാര്‍-എ-ലാഗോ ആഡംബര എസ്റ്റേറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

ട്രൂഡോയുടെ വിമാനം പാം ബീച്ച് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ ഉച്ചകഴിഞ്ഞാണ് ഇറങ്ങിയത്. ട്രൂഡോ ട്രംപിനൊപ്പം ഭക്ഷണം കഴിക്കുമെന്നും അദ്ദേഹത്തിന്റെ പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്കും യാത്രയില്‍ ഒപ്പമുണ്ടായിരുന്നുവെന്നും കനേഡിയന്‍ മാധ്യമമായ സിബിസി റിപ്പോര്‍ട്ട് ചെയ്തു.

Also Read

More Stories from this section

family-dental
witywide