വെടിവെപ്പ് പരിശീലനത്തിനിടെ അപകടം; നാസിക്കിൽ രണ്ട് അഗ്നിവീർ സൈനികർ കൊല്ലപ്പെട്ടു

നാസിക്കിൽ വെടിവെപ്പ് പരിശീലനത്തിനിടെ രണ്ട് അഗ്നിവീർ സൈനികർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് ഏരിയയിലെ ആർട്ടിലറി സെൻ്ററിലാണ് സംഭവം നടന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഫീൽഡ് ഗൺ ഷെൽ പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്നാണ് വിവരം. ഗോഹിൽ വിശ്വരാജ് സിംഗ് (20), സൈഫത്ത് ഷിത് (21) എന്നിവരാണ് കൊല്ലപ്പെട്ടത്.

അഗ്‌നിവീർ സംഘം ഇന്ത്യൻ ഫീൽഡ് ഗണ്ണിൽ നിന്ന് വെടിയുതിർക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സൈനികരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിയോലാലിയിലെ എംഎച്ച് ഹോസ്പിറ്റലിലേക്കാണ് കൊണ്ടുപോയത്. ആശുപത്രിയിൽ വച്ചായിരുന്നു ഇരുവരും മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഹവിൽദാർ അജിത് കുമാറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിയോലാലി ക്യാമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide