ആർളിങ്ടൻ സെമിത്തേരിയിലെ ട്രംപിൻ്റെ അനുശോചന പരിപാടി; രൂക്ഷ വിമർശനവുമായി സൈന്യം

ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ച അമേരിക്കൻ സൈനികർ അന്ത്യ വിശ്രമം കൊള്ളുന്ന ആർളിങ്ടൻ സെമിത്തേരിയിൽ റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡോണൾഡ് ടംപും പ്രചാരണ സംഘവും നടത്തിയ പരിപാടിക്ക് എതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ സൈന്യം. ആഗസ്റ്റ് 26ന് ട്രംപ് സെമിത്തേരി സന്ദർശിക്കുകയും പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തിരുന്നു. അത് അദ്ദേഹത്തിന്റെ പാർട്ടി അനുയായികൾ വിഡിയോയിൽ പകർത്തി ടികിടോക് വഴി പുറത്തുവിടുകയും ചെയ്തു. ഒരു കാരണവശാലും ക്യാമറ കയറ്റാൻ അനുവദിക്കാത്ത ഒരു സ്ഥലമായിരുന്നു അത്. അവിടെ നിലനിൽക്കുന്ന നിയമത്തെ കുറിച്ച് ട്രംപിൻ്റെ സംഘത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ച സെമിത്തേരി ജീവനക്കാരിയോട് ചിലർ മോശമായി സംസാരിക്കുകയും അവരെ തള്ളിമാറ്റുകയും ചെയ്തു. അവർക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന രീതിയിൽ പിന്നീട് കഥ പ്രചരിപ്പിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളിലും അതി രൂക്ഷമായാണ് സൈന്യം പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ട്രംപിൻ്റെ പേര് അവർ എടുത്തുപറഞ്ഞിട്ടില്ല.

“ഈ സംഭവം നിർഭാഗ്യകരമാണ്. ആഗസ്റ്റ് 26-ലെ ചടങ്ങിലും തുടർന്നുള്ള ആർടിങ്ടൺ ദേശീയ സെമിത്തേരി സന്ദർശനത്തിലും പങ്കെടുത്തവർ, ഫെഡറൽ നിയമങ്ങൾ, സൈനിക നിയന്ത്രണങ്ങൾ, ശ്മശാന ഭൂമിയിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെ വ്യക്തമായി നിരോധിക്കുന്ന നയം എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കേണ്ടതായിരുന്നു. ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിച്ച ഒരു ജീവനക്കാരിയോട് മോശമായി പെരുമാറിയതും അംഗീകരിക്കാനാകില്ല.” -സൈനിക വക്താവ് വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു.

” പൊലീസ് ഡിപ്പാർട്ട്മെൻ്റിൽ ഈ സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ, സെമിത്തേരി ജീവനക്കാരികേസ് എടുക്കേണ്ടതില്ല എന്നു തീരുമാനിച്ചതിനാൽ ഈ വിഷയം അവസാനിപ്പിച്ചതായി സൈന്യം കരുതുന്നു” എന്നും കരസേനാ വക്താവ് പറഞ്ഞു.

മൂന്ന് വർഷം മുമ്പ് അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലെ ആബി ഗേറ്റിൽ കൊല്ലപ്പെട്ട 13 യുഎസ് സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് ട്രംപ് സെമിത്തേരി സന്ദർശിച്ചത്.

ടിക് ടോക്കിൽ ട്രംപ് കാമ്പെയ്ൻ പോസ്റ്റ് ചെയ്ത സന്ദർശനത്തിൻ്റെ വിഡിയോയിൽ ട്രംപ് ആർലിംഗ്ടണിലൂടെ നടന്ന് കുഴിമാടങ്ങൾ സന്ദർശിക്കുന്നതും പുഷ്പങ്ങൾ അർപ്പിക്കുന്നതും കാണാം. അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ച ബൈഡൻ ഭരണകൂടത്തിൻ്റെ ദുരന്തത്തെ വിമർശിക്കുന്ന ഓഡിയോയും ഒപ്പം ഉണ്ട്.

US Army issued a stark rebuke of Trump’s campaign over the incidents At Arlington Cemetry

 

More Stories from this section

family-dental
witywide