യുക്രെയ്ൻ, ഇസ്രയേൽ, തയ്‌വാൻ രാജ്യങ്ങൾക്കുള്ള 95 ബില്യൺ ഡോളർ സഹായം; ബിൽ യുഎസ് കോൺഗ്രസ് പാസാക്കി

യുക്രെയ്ൻ, ഇസ്രയേൽ, തയ്‌വാൻ എന്നീ രാജ്യങ്ങൾക്കുള്ള 95 ബില്യൺ ഡോളർ സഹായം നൽകാനുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കി. വിദേശ യുദ്ധങ്ങളിൽ അമേരിക്ക എങ്ങനെ ഇടപെടണം എന്നതു സംബന്ധിച്ച് മാസങ്ങളോളം നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ബിൽ പാസായത്. ബിൽ ശനിയാഴ്ച ജനപ്രതിനിധി സഭ അംഗീകരിച്ചിരുന്നു. ചൊവ്വാഴ്ച വൈകി 79-18 വോട്ടുകൾക്ക് ബിൽ സെനറ്റിൽ പാസായി.

റഷ്യൻ അധിനിവേശത്തിന് എതിരെ യുദ്ധം ചെയ്യുന്ന യുക്രെയ്‌നിലേക്ക് ആയുധങ്ങൾ അയയ്‌ക്കുന്ന പ്രക്രിയ ഉടൻ ആരംഭിക്കുമെന്ന് ബിൽ പാസായ ഉടൻ തന്നെ ബൈഡൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.61 ബില്യൺ ഡോളർ സഹായമാണ് യുക്രെയ്ന് നൽകുക.

അനുവദിച്ച തുകയിൽ നിന്ന് ഇസ്രായേലിന് യുദ്ധകാല സഹായമായും ഗാസയിലെ പൗരന്മാർക്ക് മാനുഷിക സഹായമായും 26 ബില്യൺ ഡോളറും തായ്‌വാനിലെയും ഇന്തോ-പസഫിക്കിലെയും ചൈനീസ് ഭീഷണികളെ ചെറുക്കുന്നതിന് 8 ബില്യൺ ഡോളറും അയയ്ക്കും.

വോട്ടെടുപ്പിന് തൊട്ടുമുമ്പ് അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ, സെനറ്റ് നേതാവ് ചക്ക് ഷുമർ പറഞ്ഞത് കോൺഗ്രസ് സഹായം പാസാക്കിയിരുന്നില്ലെങ്കിൽ സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും അമേരിക്ക വലിയ വില നൽകേണ്ടി വരുമായിരുന്നു എന്നാണ്. “ചരിത്രപരമായി വളരെ പ്രാധാന്യമുള്ളകാര്യമാണിത്. ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുമെന്ന വലിയ സന്ദേശമാണ് സഖ്യകക്ഷികൾക്ക് യുഎസ് ഇതുവഴി നൽകിയിരിക്കുന്നത്. ചക് ഷുമർ പറഞ്ഞു. “

US Congress Clears 95 billion dollar As foreign Aid

More Stories from this section

family-dental
witywide