തയ്‌വാന് 38.5 കോടി ‍ഡോളറിന്റെ പടക്കോപ്പുകൾ വിൽക്കാൻ യുഎസ്

വാഷിങ്ടൺ: തയ്‌വാന് 38.5 കോടി ‍ഡോളറിന്റെ (3255.73 കോടി രൂപ) പടക്കോപ്പുകൾ വിൽക്കാൻ യു.എസ്. വിദേശകാര്യവകുപ്പ് അനുമതിനൽകിയതായി പെന്റഗൺ അറിയിച്ചു. എഫ്-16 ജെറ്റുകൾക്കും റഡാറുകൾക്കുമുള്ള ഘടകങ്ങളും മറ്റുമാണ് നൽകുക. തയ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെയുടെ യു.എസ്. പര്യടനം ആരംഭിക്കുന്നതിനോട് തലേന്നാണ് ഈ വിവരം പുറത്തുവിട്ടത്.

തയ്‌വാൻ-യു.എസ്. പ്രതിരോധപങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തയ്‌വാൻ-യു.എസ്. ആയുധക്കച്ചവടത്തിനെതിരെ ചൈന നേരത്തെ രംഗത്തുവന്നിരുന്നു. സ്വയംഭരണപ്രദേശമായ തയ്‌വാൻ തങ്ങളുടെ പ്രവിശ്യയാണെന്നാണ് ചൈനയുടെ അവകാശവാദം. തയ്‌വാനുമായി നയതന്ത്രബന്ധമില്ലെങ്കിലും ആ നാടിന് സംരക്ഷണം നൽകുമെന്നാണ് യു.എസിന്റെ വാദം.

US to sell $385 million worth of weapons to Taiwan

More Stories from this section

family-dental
witywide