ജാതിയോ രാഷ്ട്രീയമോ നോക്കാത്ത വോട്ടർമാരാണ് തൃശൂരിൽ വിജയിപ്പിച്ചത്: മന്ത്രി സുരേഷ് ഗോപി

ജാതിയോ രാഷ്ട്രീയമോ നോക്കാതെ ദൃഡനിശ്ചയം ചെയ്ത വോട്ടർമാരാണ് തൃശൂരിൽ ബിജെപിക്ക് വിജയം നൽകിയതെതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വിജയം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ പാർട്ടിക്ക് സാധിക്കണം.

‘‘തൃശൂരിലെ വോട്ടർമാരുടെ മനസ്സിലുണ്ടായ മാറ്റത്തെ ഞാൻ ആരാധിക്കുന്നു. ആ മനംമാറ്റം കേരളത്തിലെ വോട്ടർമാർക്കിടയില്‍ വലിയ ഊർജം പകർന്നു. രാഷ്ട്രീയ പാർട്ടികളുടെയൊന്നും കയ്യിലൊതുങ്ങാതെ, പക്ഷപാതമില്ലാതെ ജനങ്ങൾ വിധിയെഴുതിയതാണ് ഇത്തരമൊരു വിജയം ബിജെപിക്ക് സമ്മാനിച്ചത്. ഇതു വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും എന്നാണ് ആത്മവിശ്വാസം.’’– സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ മനംമാറ്റം കേരളത്തിന് മുഴുവൻ ഊർജം പകരുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ശനിയാഴ്ച കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ പാർട്ടി പ്രവർത്തകർക്ക് നന്ദിയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read

More Stories from this section

family-dental
witywide