കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ; ‘രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണം’

യുനൈറ്റഡ് നാഷൻസ്: അമേരിക്കയ്ക്കും ജർമനിക്കും പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്ര കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭയും. ഇന്ത്യയിലും തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് രാജ്യങ്ങളിലും ജനങ്ങളുടെ രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും എല്ലാവർക്കും സ്വതന്ത്രപരവും നീതിയുക്തവുമായും വോട്ട് ചെയ്യാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് വ്യക്തമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ്, കോൺ​ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യുഎൻ വക്താവ്.

ബുധനാഴ്ച, കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ പ്രതിഷേധമറിയിക്കാൻ യുഎസ് പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം, കെജ്‌രിവാളിന്റെ അറസ്റ്റിൽ സുതാര്യമായ നിയമപ്രക്രിയ വേണമെന്ന നിലപാട് അമേരിക്ക ആവർത്തിക്കുകയാണുണ്ടായത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നുവെന്ന കോൺഗ്രസ് പാർട്ടിയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യുഎസ് വക്താവ് മാത്യു മില്ലർ പറഞ്ഞിരുന്നു. കെജ്രിവാളിന്റെ അറസ്റ്റിൽ ജർമനിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ വേണ്ടെന്നായിരുന്നു യുഎസിന്റെയും ജർമനിയുടെയും പ്രതികരണങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചത്.

More Stories from this section

family-dental
witywide