നെഞ്ചു പൊള്ളിക്കുന്ന കാഴ്ചകൾ; ബസിനുള്ളിൽ തലയോട്ടികൾ ചിതറി കിടക്കുന്നു, തിരിച്ചറിയാൻ പോലുമാകുന്നില്ല; നൊമ്പരമായി ബസ് അപകടം

മെക്സിക്കോ സിറ്റി: മെക്സിക്കോയെയാകെ നടുക്കിയ ബസ് അപകടത്തിന്‍റെ നെഞ്ചു പൊള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 41 പേർ വെന്തുമരിക്കാനിടയാക്കിയ ബസപകടമുണ്ടായ സ്ഥലത്തെ ചിത്രങ്ങൾ അപകടത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. കത്തിയമർന്ന ലോഹ നിർമ്മിത ബസിനുള്ളിൽ തലയോട്ടികൾ ചിതറി കിടക്കുന്ന അവസ്ഥയിലാണ്. ആരൊക്കെയാണ് മരിച്ചതെന്ന് പോലും ഇതുവരെ വ്യക്തമായിട്ടില്ല. മെക്സിക്കോയിലെ എസ്‌കാർസെഗയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാൻകുനിൽ നിന്ന് ടാബാസ്‌കോയിലേക്ക് പുറപ്പെട്ട ബസാണ് ദുരന്തത്തിൽ അകപ്പെട്ടത്. 48 പേരുമായി പോയ ബസാണ് ട്രക്കിലേക്ക് ഇടിച്ച് കയറിയത്.

38 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് അപകടത്തിൽ മരിച്ചത്. ട്രക്കിന്‍റെ ഡ്രൈവറും മരിച്ചു. കൂട്ടിയിടിക്ക് പിന്നാലെ ബസ് പൂർണമായി കത്തിയതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. അപകടമുണ്ടായി നിമിഷങ്ങൾക്കകം ബസ് അഗ്നിഗോളമായി മാറുകയായിരുന്നു. തിരിച്ചറിയാനാവാത്ത രീതിയിൽ യാത്രക്കാരിൽ മിക്കവരും കത്തിയമർന്നു. അപകടവിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ 18 തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ.

അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഡ്രൈവർമാരിൽ ആരെങ്കിലും ഉറങ്ങിപ്പോയതാകും എന്നാണ് പ്രാഥമിക നിഗമനം.

More Stories from this section

family-dental
witywide