അതേ വാക്കുകള്‍… അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നത് എയര്‍ ഇന്ത്യയായി, വിമാനാപകടത്തിനു പിന്നാലെ എയറിലായി എയര്‍ഇന്ത്യ!

ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ ഏറെ പഴികേട്ട എയര്‍ ഇന്ത്യ മറ്റൊരു വിവാദത്തിലേക്ക്. വ്യാഴാഴ്ച അഹമ്മദാബാദില്‍ ഉണ്ടായ ദാരുണമായ അപകടത്തിന് ശേഷം എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ ഒരു വീഡിയോ സന്ദേശം പുറത്തിറക്കി. അദ്ദേഹത്തിന്റെ സ്വരം ദുഃഖഭരിതമായിരുന്നു, അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ ഹൃദയസ്പര്‍ശിയായിരുന്നു. എന്നാല്‍ ഇപ്പോള്‍, വില്‍സന്റെ പ്രസ്താവനയുടെ ഭൂരിഭാഗവും ഈ വര്‍ഷം ആദ്യം യുഎസില്‍ ഉണ്ടായ ഒരു മാരകമായ അപകടത്തിന് ശേഷം അമേരിക്കന്‍ എയര്‍ലൈന്‍സ് സിഇഒ റോബര്‍ട്ട് ഐസം നടത്തിയ പ്രസംഗത്തില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തിയതാണെന്ന് വെളിപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ ജനുവരിയില്‍ 67 യാത്രക്കാരുമായി പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാ നം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു തകര്‍ന്നിരുന്നു. ഇതിനു പിന്നാലെ അമേരിക്കന്‍ എയര്‍ലൈന്‍സ് സിഇഒ റോബര്‍ട്ട് ഐസം പങ്കുവച്ച വിഡിയോസന്ദേശ ത്തിലെ വാചകങ്ങളാണ് അതേപടി കാംബെല്‍ ഉപയോഗിച്ചത്. അമേരിക്കന്‍ എയര്‍ലൈന്‍സിനു പകരം എയര്‍ ഇന്ത്യ എന്നുമാത്രമാണ് മാറ്റിയത്.

റോബര്‍ട്ട് ഐസത്തിന്റെ സന്ദേശത്തില്‍ ‘എനിക്കറിയാം നിങ്ങള്‍ക്ക് ഒരുപാട് ചോദ്യങ്ങ ളുണ്ടായിരിക്കും, പക്ഷേ, അവയ്‌ക്കെല്ലാം എനിക്കിപ്പോള്‍ ഉത്തരം നല്‍കാന്‍ കഴിയില്ല’ എന്ന വാചകം ശ്രദ്ധ നേടിയിരുന്നു. ഇതും അതേപടി എയര്‍ ഇന്ത്യ കോപ്പിയടിച്ചു.

അപകടത്തിനു പിന്നാലെ എയര്‍ ഇന്ത്യ സിഇഒ നടത്തിയ ആദ്യ വിഡിയോ പ്രസ്താവനയും അമേരിക്കന്‍ എയര്‍ലൈന്‍സ് സിഇഒയുടെ വിഡിയോസന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

More Stories from this section

family-dental
witywide