
കോഴിക്കോട് : അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ കോംപ്രിഹെന്‍സീവ് ചെസ്റ്റ് പെയിന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പുരസ്‌കാരം കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിക്ക്. രോഗനിര്‍ണയ മാര്‍ഗങ്ങള്‍, ചികിത്സാ രീതികള്‍, പരിചരണം എന്നിവയും ജീവനക്കാരുടെ പ്രവര്‍ത്തനമടക്കം വിലയിരുത്തിയുമാണ് അംഗീകാരം.
ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ആശുപത്രിയാണ് ആസ്റ്റര്‍ മിംസ് എന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ലുഖ്മാന്‍ പൊന്മാടത്ത്, ഡോ. ഏബ്രഹാം മാമ്മന്‍, ഡോ. സുദീപ് കോശി എന്നിവര്‍ അറിയിച്ചു.















