
ഇന്ത്യ നടത്തിയ സൈനികാക്രമണം ഖേദകരമെന്ന് ചൈന. നിലവിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും അറിയിച്ചു. ഇന്ത്യയും പാകിസ്താനും ചൈനയുടെ അയല്‍ക്കാരാണ്. എല്ലാത്തരം ഭീകരതയെയും ചൈന എതിര്‍ക്കുന്നു. മേഖലയിലെ സമാധാനത്തിനും ശാന്തത പാലിക്കാനും ചൈന അഭ്യര്‍ഥിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സംഭവവികാസങ്ങളിൽ ആശങ്കയുണ്ടെന്നും സ്ഥിതി കൂടുതൽ വഷളാക്കരുതെന്നും ഇരു രാജ്യങ്ങളോടും ചൈന ആവശ്യപ്പെട്ടു. സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും വിട്ടുനിൽക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ജാഗ്രതയോടെ പ്രവർത്തിക്കാനും ചൈന ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു. സമാധാനത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന നൽകാനും ശാന്തത പാലിക്കാനും സംയമനം പാലിക്കാനും ആവശ്യപ്പെട്ടു.
പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിൽ “കൃത്യമായ ആക്രമണങ്ങൾ” നടത്തിയതായി ഇന്ത്യഅറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ബീജിംഗിൽ നിന്നുള്ള പ്രതികരണം.
China says India’s military attack regrettable















