”നിങ്ങള്‍ ഇവിടെ കൂടുതലാണ്, ഇന്ത്യക്കാരേ! നിങ്ങള്‍ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്…”- അമേരിക്കയില്‍ യുവാവിന് അധിക്ഷേപം

ഷിക്കാഗോ: അമേരിക്കയില്‍ അധിക്ഷേപം നേരിട്ട ഇന്ത്യന്‍ വംശജന്റെ വിഡിയോ വൈറലായതോടെ ചര്‍ച്ചകളും ശക്തമാകുന്നു. ഇന്ത്യന്‍ വംശജനായ യുവാവിനടുത്തെത്തിയ അമേരിക്കക്കാരന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ എന്റെ രാജ്യത്ത് ഉള്ളതെന്ന് അറിയണമെന്ന് പറയുകയായിരുന്നു. നിങ്ങള്‍ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണെന്നും അമേരിക്കക്കാര്‍ക്ക് ഈ സാഹചര്യം മടുത്തുവെന്നും പറഞ്ഞുകൊണ്ട് അമേരിക്കക്കാരന്‍ ശത്രുത പ്രകടിപ്പിക്കുന്നുമുണ്ട്.

വിദേശീയ വിദ്വേഷവും വംശീയ മനോഭാവവും പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യന്‍ വംശജനോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ പറയുന്നുമുണ്ട്. എന്നാല്‍ ഈ സമയമത്രയും ആശയക്കുഴപ്പത്തിലായ ഇന്ത്യന്‍വംശജന്‍ സംയമനം പാലിക്കുന്നതും വിഡിയോയില്‍ കാണാം.

”നിങ്ങള്‍ എന്താണ് എന്റെ രാജ്യത്ത്?. നിങ്ങളെ ഇവിടെ എനിക്ക് ഇഷ്ടമല്ല. നിങ്ങള്‍ ഇവിടെ കൂടുതലാണ്. ഇന്ത്യക്കാരേ! നിങ്ങള്‍ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്. എനിക്ക് ഇത് മടുത്തു. നിങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” യുവാവിനോട് അമേരിക്കാരന്‍ പറയുന്നു.

അതേസമയം, ഇതിനെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് നിറയുന്നത്. എല്ലാ കുടിയേറ്റക്കാരും ഇന്ന് അമേരിക്ക വിട്ടുപോയാല്‍, രാജ്യം എങ്ങനെ നിലനില്‍ക്കുമെന്നിയിരുന്നു ചിലരുടോ ചോദ്യം. എന്നാണ് സമൂഹമാധ്യമത്തില്‍ ഒരാള്‍ പ്രതികരിച്ചത്. ഇന്ത്യക്കാരെ അവര്‍ക്ക് ഭയമാണെന്നും, ഇന്ത്യക്കാരുടെ കഴിവും പ്രാപ്തിയും പുരോഗതിയും അവര്‍ക്കറിയാമെന്നുംചിലര്‍ തുറന്നടിച്ചു. അദ്ദേഹത്തോട് യുഎസില്‍ നിന്ന് പോകാന്‍ പറയാന്‍ നിങ്ങള്‍ ആരാണെന്നും ഇതിനുള്ള അനുമതി നിങ്ങള്‍ക്ക് ആരാണ് നല്‍കിയതെന്നും ചോദ്യമുയരുന്നു.

അമേരിക്കക്കാരന്റെ പെരുമാറ്റം അസ്വീകാര്യവും വിവേചനപരവുമാണെന്ന് പലരും അപലപിച്ചു. ചിലര്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ‘വെള്ളക്കാര്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കയില്‍ നിന്നുള്ളവരല്ലെന്ന് നിങ്ങള്‍ക്കറിയാമോ?’-എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്കുള്ള പ്രതികരണവും ഇന്ത്യക്കാരനായ യുവാവിനുള്ള പിന്തുണയും.

അതേസമയം, പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വിദ്വേഷ കുറ്റകൃത്യങ്ങളും വിദേശീയ വിദ്വേഷ ആക്രമണങ്ങളും വര്‍ദ്ധിച്ചുവരുന്ന പ്രവണതയുടെ ഭാഗമാണ് ഈ സംഭവമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുമുണ്ട്.