
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ആരോഗ്യത്തെ കുറിച്ചുള്ള പ്രചരണങ്ങൾക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ ചുടുപിടിക്കുന്നു. ട്രംപിന്‍റെ സമീപകാല വൈറ്റ് ഹൗസിനെ ചിത്രങ്ങളും ന്യൂജേഴ്‌സിയിലെ യുഎഫ്സി പരിപാടിയിലെ പങ്കാളിത്തവമാണ് ഇത്തരമൊരു ആശങ്കയ്ക്ക് പ്രധാന കാരണങ്ങൾ. ട്രംപിന്‍റെ പാന്‍റ്സിന്‍റെ കാലിൽ ഒരു മുഴ കാണുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലെ പല ഉപയോക്താക്കളും രംഗത്ത് വന്നു. മൂത്രസഞ്ചിയിലെ പ്രശ്നങ്ങളോ നാഡീസംബന്ധമായ തകരാറുകളോ കാരണം 78 വയസുകാരനായ ട്രംപ് ‘ഫോളി കത്തീറ്റർ’ (Foley catheter) ധരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ഈ ചിത്രങ്ങൾ ആക്കം കൂട്ടി. ഈ വിഷയത്തിൽ ട്രംപ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.
റോസ് ഗാർഡനിൽ ഒരു നിർമ്മാണ പദ്ധതി പരിശോധിക്കുന്നതിനിടെയുള്ള ട്രംപിന്‍റെയും ചിത്രങ്ങളിലും, ചാമ്പ്യൻ കെയ്‌ല ഹാരിസണൊപ്പം പോസ് ചെയ്ത യുഎഫ്സി പരിപാടിയിലെ ചിത്രങ്ങളിലും അദ്ദേഹത്തിന്‍റെ ഇടത് പാന്‍റിന്‍റെ കാലിലൂടെ ഒരു ട്യൂബ് പോലുള്ള രൂപരേഖ കാണാം. “ട്രംപ് തീർച്ചയായും ഒരു ഫോളി കത്തീറ്റർ ധരിച്ചിരിക്കുന്നു… മൂത്രം ഒരു ബാഗിലേക്ക് ഒഴുക്കി കളയാൻ മൂത്രസഞ്ചിയിലേക്ക് ഘടിപ്പിക്കുന്ന ഒരു ട്യൂബാണ് ഇത്” എക്സിൽ ഒരാൾ കുറിച്ചു. ഈ വാദങ്ങളെ തള്ളിപ്പറഞ്ഞും നിരവധി പേര്‍ എത്തുന്നുണ്ട്. ഇത് പാന്‍റ്സിലെ ചുളിവുകളാണെന്നാണ് അവര്‍ വാദിക്കുന്നത്.