ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു

മുംബൈ: തിങ്ങിനിറഞ്ഞ ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീണ് മുംബൈയിൽ അഞ്ച് പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ ചത്രപതി ശിവജി മഹാരാജ് ടെർമിനിലേക്ക് വന്നുകൊണ്ടിരുന്ന ലോക്കൽ ട്രെയിനിലാണ് അപക‌ടം. തിരക്കേറിയ സമയത്തുണ്ടായ അപകടത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. ദിവ-കോപര്‍ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടം. ട്രെയിനിൽ നിന്ന് 10-12 യാത്രക്കാർ താഴേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ട്രെയിനിൽ ക്രമാതീതമായി തിരക്കുണ്ടായിരുന്നതായും യാത്രക്കാർ വാതിലുകളുടെ കമ്പിയിൽ തൂങ്ങി നിന്നിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ട്രാക്കിൽ വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 – 35 നും മധ്യ പ്രായമുള്ളവരാണ് മരിച്ചത്. ഇവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ റെയിൽവെ അന്വേഷണവും ആരംഭിച്ചു.

More Stories from this section

family-dental
witywide