
ശ്രീനഗര്‍: മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞ ഇന്‍ഡിഗോ വിമാനം യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനമാണ് കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായപ്പോള്‍ അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകളുണ്ട്. പൈലറ്റും വിമാന ജീവനക്കാരും സംയമനം പാലിച്ചതിനാല്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി ശ്രീനഗര്‍ വിമാനത്താവള ഡയറക്ടര്‍ ജാവേദ് അഞ്ജും പറഞ്ഞു.
ഫ്‌ളൈറ്റ് 6E 2142 ലെ എല്ലാ വിമാന ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും 227 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്നവരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ സാഗരിക ഘോഷ്, ഡെറക് ഒബ്രയാന്‍, മമത ബാല താക്കൂര്‍, നദിമുല്‍ ഹഖ് എന്നിവരും ഉള്‍പ്പെടുന്നു.
We had a narrow escape from Delhi to Srinagar flight indigo. Special thanks to the captain and cabin crew. @indigo @GreaterKashmir @RisingKashmir pic.twitter.com/KQdJqJ7UJz
— I_am_aaqib (@am_aaqib) May 21, 2025















