പിന്മാറാതെ ഇറാനും ഇസ്രയേലും ; ഇറാന്റെ സൈനിക കമാന്‍ഡറെ വധിച്ചെന്ന് ഇസ്രയേല്‍

ടെഹ്‌റാന്‍: ഇറാനില്‍ മാരക ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഇറാന്റെ സൈനിക കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിത്തു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നടന്ന ആക്രമണത്തില്‍ അലി ഷദ്മാനിയെയാണ് വധിച്ചതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറായ ഷാദ്മാനി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തികൂടിയാണ്.

അലി ഷദ്മാനിയെ ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോറിന്റെ ഖതം അല്‍-അന്‍ബിയ ആസ്ഥാനത്തിന്റെ കമാന്‍ഡറായും ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫായും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ജൂണ്‍ 13 നാണ്് നിയമിച്ചത്. ഇതേ സ്ഥാനത്തുണ്ടായിരുന്ന കമാന്‍ഡര്‍ ഘോലം അലി റാഷിദ് ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്.