
യുഎസ് കാപ്പിറ്റോൾ കെട്ടിടത്തിൽ വടിവാളും പിച്ചാത്തികളുമായി കടക്കാൻ ശ്രമിച്ച വ്യക്തി പിടിയിൽ. സന്ദർശക കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിൽ എക്സ്-റേ മെഷീൻ വഴിയാണ് വടിവാള്‍ പൊലീസ് കണ്ടെത്തിയത്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കത്തികൾ കണ്ടെത്തിയതെന്ന് ഓൺലൈനിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പോലീസ് പറഞ്ഞു.
പോലീസ് പേര് വെളിപ്പെടുത്താത്ത ആളെ അപകടകരമായ ആയുധം കൈവശം വച്ചതിന് നിരവധി കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു.
നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെനറ്റ് റിപ്പബ്ലിക്കൻമാരെ കാണാൻ പദ്ധതിയിട്ടിരുന്ന സന്ദർശനത്തിന് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്.
യുഎസ് ഹൗസും സെനറ്റ് ചേംബറുകളും ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള ഒരു വലിയ മുറിയായ ക്യാപിറ്റൽ റൊട്ടുണ്ടയിൽ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ മൃതദേഹം പൊതു ദർശനത്തിന് വച്ചിരുന്നു. അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിക്കാൻ ട്രംപ് ഉൾപ്പെടെ നിരവധി പേർ എത്തുന്നതിനാൽ സുരക്ഷ ശക്തമാക്കിയിരുന്നു.
Man arrested with machete and knives from US capitol















