സൂക്ഷിച്ചുനോക്കിയത് ഇഷ്ടപ്പെട്ടില്ല, ന്യൂയോര്‍ക്ക് സിറ്റിയിലെ സബ്വേ സ്റ്റേഷനില്‍ ഒരാളെ മർദ്ദിച്ചു കൊന്നു ; 25 കാരന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് സിറ്റിയിലെ സബ്വേ സ്റ്റേഷനില്‍ ഒരാളെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ 25 വയസ്സുള്ള പ്രതി അറസ്റ്റില്‍. ഡേവിഡ് മസാരിഗോസാണ് പിടിയിലായിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി ബ്രൂക്ലിനിലെ ജെയ് സ്ട്രീറ്റ് സബ്വേ സ്റ്റേഷനില്‍ വെച്ചാണ് യുവാവ്
ഒരാളെ ആക്രമിച്ചത്. സഹായത്തിനായുള്ള ഫോണ്‍കോള്‍ ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍, ശരീരമാകെ മുറിവുകള്‍പറ്റിയ വ്യക്തിയെ കണ്ടെത്തുകയായിരുന്നു. പാരാമെഡിക്കുകള്‍ ഇയാളെ ഗുരുതരാവസ്ഥയില്‍ ന്യൂയോര്‍ക്ക്-പ്രെസ്ബിറ്റീരിയന്‍ ബ്രൂക്ലിന്‍ മെത്തഡിസ്റ്റ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അയാൾ തന്നെ നോക്കിയ രീതി ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ടാണ് ആക്രമിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സബ്‌വേ എമർജൻസി ഗേറ്റ് തുറന്നാണ് താൻ ഇരയെ മാരകമായി മർദ്ദിച്ചതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതി ഇരയുടെ തലയിൽ 15 തവണ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. സംഭവത്തിനു പിന്നാലെ ഒളിവിലായിരുന്ന യുവാവ് ടൈംസ് സ്ക്വയറിൽ വെച്ചാണ് പിടിയിലായത്.

More Stories from this section

family-dental
witywide