മാപ്പ് നൽകാനുള്ള ട്രംപിന്‍റെ തീരുമാനത്തിൽ കടുത്ത നിരാശ; തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയ പ്രതികൾക്കെതിരെ മിഷിഗൻ ഗവർണർ

മിഷിഗൺ: തന്നെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മാപ്പ് നൽകുന്നത് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നതിൽ തനിക്ക് വളരെ നിരാശയുണ്ടെന്ന് ഡെമോക്രാറ്റായ മിഷിഗൻ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ. 2020ലാണ് ഈ സംഭവം നടക്കുന്നത്. ‘രാഷ്ട്രീയ അക്രമത്തെ നമ്മൾ അപലപിക്കണം, അത് എവിടെ നിന്ന് വന്നാലും, അത് ആരെ ലക്ഷ്യം വച്ചാലും. അതിൽ കുറഞ്ഞ എന്തെങ്കിലും ചെയ്താൽ അത് എല്ലാവർക്കും ദോഷം ചെയ്യും.’ ഗ്രെച്ചൻ വിറ്റ്മർ പറഞ്ഞു. വൈറ്റ് ഹൗസിനെ ഈ വിഷയത്തിലുള്ള തന്‍റെ അതൃപ്തി അറിയിക്കും. അവർ അത് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേർത്തു. ട്രംപിന്‍റെ പരാമർശങ്ങളെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയാൻ വ്യാഴാഴ്ച വിറ്റ്‌മറിന്റെ വക്താവ് തയാറായില്ല. അതേസമയം ഇതിനെക്കുറിച്ച് വൈറ്റ് ഹൗസും പ്രതികരിച്ചില്ല.

Also Read

More Stories from this section

family-dental
witywide