സംഘർഷം രൂക്ഷമായതോടെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഇറാനില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി മസ്‌ക്

വാഷിംഗ്ടണ്‍: ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ടെഹ്റാന്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇറാനില്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം സജീവമാക്കിയതായി യുഎസ് ടെക് കോടീശ്വരന്‍ എലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു.

സ്വന്തം നാട്ടില്‍ കലാപം അവസാനിപ്പിക്കാന്‍ ഇറാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ ഉത്തരവിട്ടതായി സൂചിപ്പിക്കുന്ന എക്സിലെ ഒരു പോസ്റ്റിന് മറുപടിയായാണ് രാജ്യത്ത് സ്റ്റാര്‍ലിങ്ക് സജീവമായതായി പ്രവര്‍ത്തിക്കുന്നുവെന്ന് മസ്‌ക് കുറിച്ചത്.

ഇറാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമുള്ളപ്പോള്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കിയ മസ്‌കിന്റെ തീരുമാനം രാഷ്ട്രീയ വിവാദമാകുമെന്നാണ് വിലയിരുത്തല്‍.

ഇറാന്‍ സാധാരണ സ്ഥിതിയിലേക്ക് എത്തിയാല്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ് അധികാരികള്‍ അറിയിച്ചിരിക്കുന്നത്. സംഘര്‍ഷം എളുപ്പത്തില്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത. അതേസമയം അമേരിക്കയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തരുതെന്ന് ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മില്‍ എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കാനും ഈ രക്തരൂക്ഷിതമായ സംഘര്‍ഷം അവസാനിപ്പിക്കാനും ഞങ്ങള്‍ക്ക് കഴിയും,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read

More Stories from this section

family-dental
witywide