അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ വിരമിച്ചു

ലിസ്ബൺ: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് ഔദ്യോഗികമായി വിരമിച്ചു. 23 വർഷത്തെ കരിയറിനാണ് ക്രിസ്റ്റിയാനോ റൊണാൾഡോ വിരാമമിട്ടിരിക്കുന്നത്. പോർച്ചുഗലിനായി ഇനി കളിക്കില്ല. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അതേസമയം ക്ലബ്ബ് ഫുട്ബോളിൽ തുടരും.

പോർച്ചുഗീസ് പരിശീലകൻ ജോർജ് ജീസസുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ക്രിസ്റ്റിയാനോ ടീം ക്യാമ്പ് വിട്ടിരുന്നു. ഇതിന് പിന്നാലെ ആരാധകരോടും സഹതാരങ്ങളോടും മാപ്പ് പറയുകയും ചെയ്തിരുന്നു. രാജ്യത്തിന് ചരിത്രനേട്ടങ്ങൾ സമ്മാനിച്ചതിനൊപ്പം അന്താരാഷ്ട്ര ഫുട്ബോളിൽ പോർച്ചുഗലിനെ ശക്തമായ ടീമാക്കി മാറ്റുന്നതിലും റൊണാൾഡോയുടെ പങ്ക് നിർണായകമായിരുന്നു.

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമായുള്ള റൊണാൾഡോ, പോർച്ചുഗൽ ടീമിന്റെ എക്കാലത്തെയും പ്രധാന താരങ്ങളിലൊരാളാണ്. കളിജീവിതത്തിലുടനീളം നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ അദ്ദേഹം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിക്കുകയും ലോക ഫുട്ബോളിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു.

Cristiano Ronaldo has retired.

More Stories from this section

family-dental
witywide