നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണര്‍ അസോസിയേഷന്‍ ഓഫ് അമേരിക്ക നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വീക്ക് സെലിബ്രേഷന്‍ 17ന്

ഡാളസ് : നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണര്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വീക്ക് ഡാളസില്‍ ആഘോഷിക്കുന്നു. ഒക്ടോബര്‍ 17, വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ Angelina’s Don Franscicios, 4851 Main St, The Colony, TX 75056 ലാണ് പരിപാടി നടക്കുക.

ഡോക്ടര്‍ മായ ഉപാധ്യായ പരിപാടിയുടെ പ്രധാന അതിഥിയായി പങ്കെടുക്കും.
നാഷണല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ആനി പോള്‍, പ്രസിഡണ്ട് സാറ അമ്പാട്ട്, സെക്രട്ടറി സോണി പോള്‍ എന്നിവർ പരിപാടിയുടെ കോ-ഓര്‍ഡിനേഷന്‍ നിര്‍വഹിക്കും.

സമ്മേളനത്തില്‍ നേഴ്‌സ് പ്രാക്ടീഷണര്‍മാരുടെ ബിസിനസ് ഓപ്പര്‍ച്യൂണിറ്റിയെക്കുറിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ച
പുതിയ ഗ്രാജുവേറ്റുകളെ ആദരിക്കല്‍, സര്‍വീസ് അവാര്‍ഡ് വിതരണം എന്നിവ ഉണ്ടായിരിക്കും. ദൈനംദിന സേവനത്തിന് ആധികാരികതയും ആത്മാര്‍ഥതയും നല്‍ക്കുന്ന നേഴ്‌സ് പ്രാക്ടീഷണര്‍മാരെ അനുമോദിക്കാനായുള്ള ഒരു അവസരമാണിതെന്നും എല്ലാവരെയും ഈ പരിപാടിയിലേക്ക് ഹാര്‍ദ്ദം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു

More Stories from this section

family-dental
witywide