അറബിക്കടലില്‍ പാക്കിസ്ഥാന്‍ നാവിക അഭ്യാസം പ്രഖ്യാപിച്ചു; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്

ന്യൂഡല്‍ഹി : പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ അറബിക്കടലില്‍ പാക്ക് തീരത്തോടു ചേര്‍ന്ന് പാക്കിസ്ഥാന്‍ നാവിക അഭ്യാസം പ്രഖ്യാപിച്ചു. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സംബന്ധിച്ച സൂചനകള്‍ ലഭിച്ചതിനു പിന്നാലെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാന്‍ നാവിക അഭ്യാസം പ്രഖ്യാപിച്ചത്.

പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം ഉള്‍പ്പെടെ നടത്തിയേക്കുമെന്നും സൂചനയ്ക്കിടെ ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ജമ്മു കശ്മീരിലെ ഉധംപുരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. പഹല്‍ഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് ഭീകരരെ നേരിടുകയാണ്.

More Stories from this section

family-dental
witywide