ഇന്ത്യയിലെ വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിച്ചുവെന്നത് പാക്കിസ്ഥാന്‍ പടച്ചുവിട്ട നുണ, വിശദീകരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ആക്രമിച്ചതായുള്ള പാക്കിസ്ഥാന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ് ഇന്ത്യ. പാകിസ്ഥാന്റെ അവകാശവാദങ്ങളെ ‘ദുരുദ്ദേശ്യപരമായ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ’ ഭാഗമാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പ്രത്യേക ബ്രീഫിംഗിലാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക അടിസ്ഥാന കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പാക്കിസ്ഥാന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞ അദ്ദേഹം പാക്കിസ്ഥാന് കൃത്യമായ തിരിച്ചടി കൊടുക്കുന്നതായും വ്യക്തമാക്കി. കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാക് ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”വിവിധ സൈനിക സ്ഥാപനങ്ങള്‍ ആക്രമിക്കുന്നതിനെക്കുറിച്ച് അവര്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്. സിര്‍സയിലെ വ്യോമതാവളം നശിപ്പിക്കപ്പെട്ടുവെന്ന അവകാശവാദം പൂര്‍ണ്ണമായും തെറ്റാണ്. സൂറത്തിലെ വ്യോമതാവളത്തെക്കുറിച്ചുള്ള അവകാശവാദം – പൂര്‍ണ്ണമായും തെറ്റാണ്. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി സംവിധാനങ്ങള്‍, സൈബര്‍ ഘടനകള്‍ എന്നിവയെക്കുറിച്ചുള്ള നുണകളാണ് ഇവ,” മിശ്ര പറഞ്ഞു.

‘ഇന്ത്യന്‍ മെയിലര്‍മാര്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചുവെന്നതും തികച്ചും പരിഹാസ്യമായ ഒരു വാദമാണെന്നും തികച്ചും ബാലിശമായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു. കിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പലതവണ അഫ്ഗാനിസ്ഥാനിലെ ജനതയെയും മറ്റ് കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയ രാജ്യം ഏതാണെന്ന് അഫ്ഗാന്‍ ജനതയെ ഓര്‍മ്മിപ്പിക്കേണ്ടതില്ലെന്ന് ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ പ്രകോപനവും വര്‍ദ്ധനവും ഉണ്ടാക്കിയത് പാകിസ്ഥാനാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

More Stories from this section

family-dental
witywide