ഓപ്പറേഷന്‍ സിന്ദൂറിനു മുമ്പും ശേഷവും ഇങ്ങനെ… ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ ആക്രമണം കൃത്യമെന്ന് ഉപഗ്രഹ ചിത്രങ്ങള്‍

ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ കൃത്യമായ ആക്രമണത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് വ്യാഴാഴ്ച പുറത്തുവിട്ട പുതിയ ചിത്രങ്ങള്‍.

ആക്രമണത്തിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ മാക്‌സര്‍ ടെക്‌നോളജീസാണ് പുറത്തുവിട്ടിരിക്കുന്നത്. ബഹാവല്‍പൂരിലെ ഭീകരകേന്ദ്രത്തെയും മുരിദ്‌കെ നഗരത്തിലെ കേന്ദ്രത്തെയും അടക്കം 9 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം.

ബഹാവല്‍പൂരിലെ ജെയ്ഷെ ആസ്ഥാനത്തിന്റെ മേല്‍ക്കൂരയടക്കം തകര്‍ന്നത് ചിത്രങ്ങളില്‍ക്കാണാം. മുരിദ്കെയിലെ ലഷ്‌കര്‍ ആസ്ഥാനം പൂര്‍ണമായും തകര്‍ന്നതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ചുറ്റുമുള്ള കെട്ടിടങ്ങളെ കേടുകൂടാതെ അവശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ സേനയുടെ ആക്രമണമെന്ന് ചിത്രങ്ങളില്‍ നിന്നും മനസിലാക്കാം.

ഭീകര കേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യംവച്ചിട്ടുള്ളെന്നും പാക് സൈനിക കേന്ദ്രങ്ങളെയോ സാധാരണ ജനങ്ങളെയോ ആക്രമിച്ചിട്ടില്ലെന്നും തിരിച്ചടിക്ക് ശേഷം ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിനെ ശരിവയ്ക്കുന്നതാണ് പുതിയ ചിത്രങ്ങള്‍.

More Stories from this section

family-dental
witywide