പ്രശസ്ത എയിറോബാറ്റിക് പൈലറ്റ് റോബ് ഹോളണ്ട് വിമാന അപകടത്തിൽ മരിച്ചു

വിർജീനിയയിലെ ഹാംപ്ടണിലുള്ള ലാംഗ്ലി വ്യോമസേനാ താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ പ്രശസ്ത എയിറോബാറ്റിക് പൈലറ്റ് റോബ് ഹോളണ്ട് കൊല്ലപ്പെട്ടു.

50 കാരനായ ഹോളണ്ട് ഈ വാരാന്ത്യത്തിൽ വിർജീനിയ ബേസിലെ പ്രശസ്തമായ എയർ ഷോയായ “എയർ പവർ ഓവർ ഹാംപ്ടൺ റോഡി”ൽ പ്രകടനം നടത്താനിരിക്കുകയായിരുന്നു.

ഓസ്‌ട്രേലിയൻ കമ്പനി നിർമ്മിച്ച കാർബൺ-ഫൈബർ, കസ്റ്റം-ബിൽറ്റ് MXS-RH എന്ന സിംഗിൾ സീറ്റർ വിമാനമാണ് തകർന്നത്.

“സാധാരണ ലാൻഡിംഗിനായി” അദ്ദേഹം റൺവേയിലേക്ക് അടുക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അതൊരു സാധാരണ പറക്കൽ മാത്രമായിരുന്നു എയർ അക്രോബാറ്റിക് ഷോ കളൊന്നും നടത്തുകയായിരുന്നില്ല.

പരീക്ഷണാത്മക MX എയർക്രാഫ്റ്റ് MXS ന്റെ അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അറിയിച്ചു.

Stunt pilot Rob Holland killed in plane crash

More Stories from this section

family-dental
witywide