യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ അടച്ചുപൂട്ടും: എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

വാഷിങ്ടൺ: ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷൻ അടച്ചുപൂട്ടാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.

“ഞങ്ങൾ എത്രയും വേഗം അത് അടച്ചുപൂട്ടാൻ പോകുന്നു. ഇത് ഞങ്ങൾക്ക് ഒരു ഗുണവും ചെയ്യുന്നില്ല.”- വ്യാഴാഴ്ച ഉത്തരവിൽ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞു

വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കണമെന്ന് ട്രംപ് വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു, എന്നാൽ അത് പൂർണ്ണമായും അടച്ചുപൂട്ടുന്നതിന് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ് . ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ 53-47 ഭൂരിപക്ഷമുണ്ട്. എന്നാൽ കാബിനറ്റ് തലത്തിലുള്ള ഏജൻസിയെ നിർത്തലാക്കുന്ന ബിൽ പോലുള്ള പ്രധാന നിയമനിർമ്മാണങ്ങൾക്ക് 60 വോട്ടുകൾ ആവശ്യമാണ്. ഏഴ് ഡെമോക്രാറ്റുകൾ പിന്തുണച്ചാൽ മാത്രമേ ട്രംപിന്റെ പുതിയ നീക്കം നടപ്പിലാകുകയുള്ളൂ. അതേസമയം, ട്രംപിന്റെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോർണി ജനറലിലെ ഒരു സംഘം രം​ഗത്തെത്തിയിട്ടുണ്ട്.

മുമ്പ് ​ട്രംപും ഉപദേഷ്ടാവ് ഇലോൺ മസ്‌കും കോൺഗ്രസിന്റെ അംഗീകാരമില്ലാതെ സർക്കാർ പരിപാടികളും യുഎസ് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് പോലുള്ള സ്ഥാപനങ്ങളും നിർത്തലാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഒരു കാബിനറ്റ് തല ഏജൻസി പിരിച്ചുവിടുന്നതിനുള്ള ട്രംപിന്റെ ആദ്യ ശ്രമമായിരിക്കും ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷന്റെ നിർത്തലാക്കലെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷൻ നിർത്തലാക്കുന്നതിനും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറിയോട് നിർദ്ദേശിക്കുന്ന ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. അമേരിക്കക്കാർ ആശ്രയിക്കുന്ന സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയുടെ ഫലപ്രദവും തടസ്സമില്ലാത്തതുമായ വിതരണം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

1979-ൽ സ്ഥാപിതമായ വിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാലയങ്ങൾക്കുള്ള ധനസഹായത്തിന് മേൽനോട്ടം വഹിക്കുന്നു, വിദ്യാർത്ഥി വായ്പകൾ നൽകുന്നു, താഴ്ന്ന വരുമാനക്കാരായ വിദ്യാർത്ഥികളെ സഹായിക്കാനുള്ള നിരവധി പരിപാടികൾ നടത്തുന്നു.

വംശീയ, ലിംഗ, രാഷ്ട്രീയ കാര്യങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പ് യുവാക്കളെ പ്രകോപിപ്പിക്കുന്നതായി ട്രംപ് ആരോപിച്ചു.

യുഎസ് സ്കൂളുകൾ നടത്തുന്നതും പാഠ്യപദ്ധതികൾ നിശ്ചയിക്കുന്നതും ഈ വകുപ്പല്ല. അത് പ്രധാനമായും സംസ്ഥാനങ്ങളും പ്രാദേശിക ജില്ലകളുമാണ് ചെയ്യുന്നത്.

പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്കുള്ള ഫണ്ടിന്റെ താരതമ്യേന ചെറിയ ശതമാനം – ഏകദേശം 13% – ഫെഡറൽ ഫണ്ടുകളിൽ നിന്നാണ്. ഭൂരിഭാഗവും സംസ്ഥാനങ്ങളിൽ നിന്നും പ്രാദേശിക ഗ്രൂപ്പുകളിൽ നിന്നുമാണ് ലഭിക്കുന്നത്.

ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഉന്നത വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്ന ഫെഡറൽ വിദ്യാർത്ഥി വായ്പകൾ കൈകാര്യം ചെയ്യുന്നത് ഈ വകുപ്പായിരുന്നു. അതാണ് ഇപ്പോൾ പൂട്ടാൻ ഉത്തരവിട്ടിരിക്കുന്നത്.

Trump signs order to close US education department

More Stories from this section

family-dental
witywide