ടീം വിഡിഎസ്; യുഡിഎഫ് മന്ത്രിസഭ ചർച്ച പുരോഗമിക്കുന്നു, കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച് ഏഴ് പേർ

ടീം വിഡിഎസ് മന്ത്രിസഭ രൂപികരണം പുരോഗമിക്കുന്നു. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു. കോണ്‍ഗ്രസിന് 11 മന്ത്രിമാരാണ് ഉണ്ടാകുക. മറ്റുള്ളവരുടെ കാര്യത്തിൽ ചർച്ച തുടരുകയാണ്. മുഖ്യമന്ത്രിയാകുന്ന വിഡി സതീശൻ തന്നെയാകും ധനവകുപ്പ് കൈകാര്യം ചെയ്യുന്നത്.

മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാർ ആണ് ഉള്ളത്. പി കെ കുഞ്ഞാലികുട്ടി, കെ എം ഷാജി, എൻ. ഷംസുദീൻ, വിഇ അബ്‌ദുൽ ഗഫൂർ, പാറക്കൽ അബ്ദുല്ല എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിമാരാകുന്നത്. ഉന്നതാധികാര സമിതിയിലാണ് തീരുമാനം. കാബിനറ്റ് പദവി ലഭിച്ചാൽ എംകെ മുനീർ ഉന്നതസ്ഥാനത്തെത്തും. അതേസമയം, മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പി കെ ബഷീർ അതൃപ്തിയിലാണ്.

Team VDS; UDF cabinet discussions progressing, seven people confirmed as ministers in Congress

More Stories from this section

family-dental
witywide