പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപിനും ട്രംപിന്റെ പകരത്തീരുവ ! വ്യാപക വിമര്‍ശനം; ഭൂമിയില്‍ ആരും സുരക്ഷിതരല്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

വാഷിങ്ടന്‍ : മനുഷ്യന് മാത്രമല്ല, പക്ഷികള്‍ക്കും ട്രംപിന്റെ തീരുവ ! പകരത്തീരുവ ചുമത്തുന്ന തിരക്കിനിടെയാണ് പെന്‍ഗ്വിനുകളുടെ ആവാസ കേന്ദ്രങ്ങളിലൊന്നായ ജനവാസമില്ലാത്ത ദ്വീപിനും 10 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

പെന്‍ഗ്വിനുകളും പക്ഷികളും മാത്രമുള്ള ഇന്ത്യന്‍ സമുദ്രത്തിലെ മനുഷ്യവാസമില്ലാത്ത ഹേര്‍ഡ് ആന്‍ഡ് മക്‌ഡോണള്‍ഡ് ദ്വീപിനാണ് ട്രംപ് തീരുവ ചുമത്തിയത്. ഓസ്‌ട്രേലിയയുടെ എക്‌സ്റ്റേണല്‍ ടെറിട്ടറിയില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാലാണ് ദ്വീപ് പട്ടികയില്‍ ഉള്‍പ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് വക്താവിന്റെ വിശദീകരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈറ്റ് ഹൗസ് പുറത്തുവിട്ട യു.എസ് തീരുവ ചുമത്തുന്ന രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഭരണത്തിന് കീഴിലുള്ള ദ്വീപിന്റെ പേരും ഉള്‍പ്പെട്ടത്. ഇതോടെ, ദ്വീപിനും തീരുവ ചുമത്തിയുള്ള ട്രംപിന്റെ പ്രഖ്യാപനത്തോട് ഭൂമിയില്‍ ആരും സുരക്ഷിതമല്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രതികരിച്ചത്.

Also Read

More Stories from this section

family-dental
witywide