യുക്രെയ്ന്‍ യുദ്ധം : ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതില്‍ ട്രംപ് നിരാശന്‍, സെലെന്‍സ്‌കിയുമായി ഉടന്‍ സംസാരിക്കും

വാഷിങ്ടന്‍ : അധികാരത്തിലേറിയാല്‍ വൈകാതെ തന്നെ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന പറഞ്ഞ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇപ്പോള്‍ നിരാശ. യുക്രയ്‌നുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതാണ് പ്രസിഡന്റിനെ സാരമായി ബാധിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി നടത്തിയ അലാസ്‌ക ഉച്ചകോടിയ്ക്കു ശേഷവും സംഘര്‍ഷാവസ്ഥയ്ക്ക് കുറവില്ലെന്ന് കണ്ടതോടെ മറ്റുവഴികളെക്കുറിച്ചാണ് ട്രംപ് ആലോചിക്കുന്നത്. വ്യാഴാഴ്ച യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി ട്രംപ് ഫോണില്‍ സംസാരിക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

More Stories from this section

family-dental
witywide