
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയായ കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിനെ ജീവനോടെ കിണറ്റിലിട്ട് കൊലപ്പെടുത്തിയത് കുഞ്ഞിൻ്റെ അമ്മാവൻ ഹരികുമാർ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദേവേന്ദുവിനെ കൊലപ്പെടുത്താൻ സഹായിച്ചത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഒറ്റയ്ക്കൊറ്റക്കു മാറ്റിയിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് യഥാർഥ കൊലപാതകിയിലേക്ക് അന്വേഷണ സംഘമെത്തിയത്. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. രണ്ടു വയസുകാരിയായ ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നു എന്നാണ് അമ്മാവൻ ഹരികുമാർ പൊലീസിന് നൽകിയ മൊഴി. ഇയാൾ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്