
ഉപരോധങ്ങൾ എടുത്തു മാറ്റിയതിൻ്റെ ബാക്കിയായി സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷാറയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തും. ഇറാഖിൽ പിടിക്കപ്പെട്ടതിന് ശേഷം വർഷങ്ങളോളം യുഎസ് സേനയുടെ തടവിൽ കഴിഞ്ഞിരുന്ന വ്യക്തിയാണ് അൽ-ഷാറ.
സൗദി അറേബ്യയിലെ തന്റെ സന്ദർശനം അവസാനിപ്പിച്ച് ഖത്തറിലേക്ക് പോകുന്നതിനുമുമ്പ് അൽ-ഷറയോട് “ഹലോ” പറയാൻ ട്രംപ് സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ട്രംപ് യുഎഇയിലും സന്ദർശനം നടത്തും.
അൽ-ഷാറ നേതൃത്വം നൽകുന്ന ഹയാത്ത് തഹ്‌രിർ അൽ-ഷാം അഥവാ എച്ച്‌ടിഎസിന്റെ നേതൃത്വത്തിലുള്ള വിമതരാണ് അട്ടിമറിയിലൂടെ 54 വർഷത്തെ അസദ് കുടുംബത്തിന്റെ ഭരണം അവസാനിപ്പിച്ചത്. അസദും കുടുംബവും റഷ്യയിൽ അഭയം കണ്ടെത്തുകയായിരുന്നു. ആ സംഭവത്തിന് ഒരു മാസത്തിനു ശേഷം ശേഷം ജനുവരിയിൽ അൽ-ഷറയെ സിറിയയുടെ പ്രസിഡന്റായി നിയമിതനായി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗനും പ്രോത്സാഹിപ്പിച്ചതിനെത്തുടർന്ന് അൽ-ഷറയുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് സമ്മതിക്കുകയായിരുന്നു.
സിറയക്ക് എതിരെ വർഷങ്ങളായി അമേരിക്ക ചുമത്തിയിരുന്ന ഉപരോധം എടുത്തു മാറ്റിയതോടെ സിറിയയിലെ ജനങ്ങൾ വൻ ആഘോഷത്തിലാണ്.
US President Donald Trump to meet with Syrian President Ahmed al-Sharaa















