ലോകം മുഴുവൻ ഉറ്റുനോക്കുന്നു! ‘വമ്പന്‍ രാത്രി’യെന്ന് പോസ്റ്റിട്ട ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യാൻ ട്രംപ്; എന്താകും പ്രഖ്യാപനം?

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യൻ സമയം രാവിലെ ഏഴരക്കാണ് പ്രസംഗം. ക്യാപിറ്റോൾ മന്ദിരത്തിൽ യുഎസ് ജനപ്രതിനിധി സഭയുടെയും സെനറ്റിന്‍റെയും സംയുക്ത സമ്മേളനത്തിലാണ് ട്രംപ് പ്രസംഗിക്കുക. ട്രംപ് എന്താണ് പറയാൻ പോകുന്നതെന്ന ആശങ്കയിലാണ് ലോകം. ട്രംപിന്‍റെ നാടുകടത്തലും താരിഫ് ഏര്‍പ്പെടുത്തലുമെല്ലാം ലോകമാകെ ചര്‍ച്ചയായിരിക്കുകയാണ്. “നാളത്തെ രാത്രി വമ്പന്‍ രാത്രിയായിരിക്കും”- എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. എന്താണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ ഒരു വിവരവും പുറത്ത് വന്നിട്ടില്ല. ലോകമാകെ നെഞ്ചിടിപ്പോടെ ട്രംപിന്‍റെ പ്രസംഗത്തിനായി കാത്തിരിക്കുന്നത്.