ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 67 ശതമാനവും അമേരിക്കയിൽ നിന്നാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

ഇന്ത്യയുടെ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) ഇറക്കുമതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതായും നിലവിൽ അമേരിക്കയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ വിതരണക്കാരെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി വെളിപ്പെടുത്തി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിലാണ് ഇന്ത്യയുടെ ഇറക്കുമതി ശൃംഖലയിൽ ഇത്തരം വലിയ മാറ്റങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനാവശ്യമായ എൽപിജി ഇറക്കുമതിയുടെ 67 ശതമാനവും ഇപ്പോൾ അമേരിക്കയിൽ നിന്നാണ് എത്തിക്കുന്നത്.

ആദ്യഘട്ടത്തിൽ എൽപിജി ആവശ്യകതയുടെ 10 ശതമാനം മാത്രം അമേരിക്കയിൽ നിന്ന് എത്തിക്കാനായിരുന്നു സർക്കാർ പദ്ധതിയിട്ടിരുന്നതെന്നും മന്ത്രി വ്യക്തത വരുത്തി. ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധികൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ സ്വതന്ത്രമായി എടുത്ത തീരുമാനമായിരുന്നു ഇത്. എന്നാൽ പശ്ചിമേഷ്യയിൽ പിന്നീട് പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളെ തുടർന്നാണ് ഇറക്കുമതി വിഹിതം പതിയെ ഉയർത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സമീപരാജ്യങ്ങളിൽ എൽപിജി ലഭ്യമായിരിക്കെ എന്തിനാണ് വിദൂരത്തുള്ള അമേരിക്കയെ ആശ്രയിക്കുന്നത് എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആഗോള വിപണിയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങൾക്കിടയിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും വിതരണത്തിലെ സ്ഥിരതയും ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി വിശദീകരിച്ചു.

67 percent of India’s LPG imports now come from the US says Hardeep Singh Puri

More Stories from this section

family-dental
witywide