ഇന്ത്യ – വെസ്റ്റ് ഇൻഡീസ് മത്സരം തിരുവനന്തപുരത്ത്; ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കാര്യാവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. 2027-ലെ ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുന്നതിൻ്റെ ആദ്യപടികൂടിയാണ് മൂന്നുകളികളുടെ പരമ്പര. ഇന്ത്യൻ ടീം ഇനി 14 ഏകദിന മത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത്. നമൻ ധിർ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു.

അതേസമയം, ലോകകപ്പിനുമുൻപ് രോഹിത് ശർമ-വിരാട് കോലി എന്നിവർക്കൊപ്പം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും വെല്ലുവിളിയുയർത്തുന്ന പരമ്പരയാണിത്. ലോകകപ്പിനുശേഷം ഇരുവരും വിരമിച്ചേക്കുമെന്ന് വിലയിരുത്തലുള്ളതിനാൽ ഇരുവരുടെയും കേരളത്തിലെ അവസാന ഏകദിന മത്സരമായിരിക്കുമിത്.

ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഋതുരാജ് ഗെയയ്ക്വാദ്, കെ.എൽ രാഹുൽ, നമൻ ധിർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഗൂർണൂർ ബ്രാർ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ.

India vs. West Indies match in Thiruvananthapuram; India won the toss and elected to bowl.

More Stories from this section

family-dental
witywide