ഫൊക്കാന കൺവൻഷനിൽ രാജു മൈലപ്ര നയിക്കുന്ന ‘ചിരിയരങ്ങ്’ നടൻ നാദിർഷ ഉദ്ഘാടനം ചെയ്യും

 അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമമായ ഫൊക്കാന കൺവൻഷനിലെ ജനപ്രിയ ഹാസ്യവേദിയായ ‘ചിരിയരങ്ങി’ന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും നടനും ഗായകനും ഹാസ്യകലാകാരനും  ബഹുമുഖ പ്രതിഭയുമായ ശ്രീ നാദിർഷാ നിർവ്വഹിക്കും. അമേരിക്കൻ മലയാളികളുടെ പ്രിയ ആക്ഷേപഹാസ്യകാരനും എഴുത്തുകാരനുമായ  രാജു മൈലപ്രയാണ് ഈ പരിപാടിയുടെ കോർഡിനേറ്റർ.

വർഷങ്ങളായി ഫൊക്കാന കൺവൻഷൻ സമ്മേളനങ്ങളിലെ അവിഭാജ്യ ഘടകമായി അവതരിപ്പിച്ചു പോരുന്ന ‘ചിരിയരങ്ങ്’ ഏറെ പ്രേക്ഷക പ്രശംസ നേടിയിട്ടുള്ള ഒരു പരിപാടിയാണ്.

മാർത്തോമ വലിയ മെത്രാപോലീത്ത മാർ ക്രിസോസ്റ്റം തിരുമേനി, അഭിവന്ദ്യ മക്കാറിയോസ് തിരുമേനി, അംബാസഡർ ടി പി ശ്രീനിവാസൻ, സനൽകുമാർ ഐഎഎസ്, ഡോ. ബാബു പോൾ ഐഎഎസ്, ഡോ. എം.വി.പിള്ള, ഡോ. റോയി തോമസ്, വേളൂർ കൃഷ്ണൻകുട്ടി, ചെമ്മനം ചാക്കോ, കാർട്ടൂണിസ്റ്റ് സുകുമാർ തുടങ്ങിയ പ്രഗത്ഭ വ്യക്തികൾ മുൻകാല ഫൊക്കാന ചിരിയരങ്ങ് വേദികളിൽ ചിരിയുടെ ആരവം തീർത്തവരാണ്. തോമസ് പാലത്തറ , ജെയ്‌ബു മാത്യു എന്നിവരും ചിരിയരങ്ങിന്  പിന്നിൽ പ്രവർത്തിക്കുന്നു.

ഓഗസ്റ്റ് ഏഴിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആരംഭിക്കുന്ന ഈ പരിപാടിയിൽ നാദിർഷയുടെ സാന്നിധ്യവും ഹാസ്യസംഭാഷണങ്ങളും കലാപ്രേമികൾക്ക് വേറിട്ട ഒരു അനുഭവമാകും.

പ്രേക്ഷക പങ്കാളിത്തത്തോടുകൂടി നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ  സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.

Actor Nadirsha will inaugurate ‘Chiriyarangu’, directed by Raju Mylapra, at the FOKANA Convention

More Stories from this section

family-dental
witywide