നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

കൊച്ചി: നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം. ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം പരിശോധന തുടരുകയാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ രോഗത്തെത്തുടർന്ന് അദ്ദേഹം കടുത്ത സമ്മർദങ്ങൾ നേരിട്ടിരുന്നു. കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. നടൻ്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരോ കുടുംബാം​ഗങ്ങളോ പുറത്തുവിട്ടിട്ടില്ല.

Actor Salim Kumar hospitalized; health condition reportedly critical

More Stories from this section

family-dental
witywide