
ഡൽഹി: മലയാളത്തിന്റെ പ്രിയനടൻ സലിംകുമാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തന്റെ വിശിഷ്ടമായ അഭിനയ ജീവിതത്തിൽ സലിംകുമാർ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ തന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഒപ്പമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, പ്രിയനടന് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രധാനമന്ത്രിയുടെ അനുശോചനം
പ്രമുഖ നടൻ സലിം കുമാർ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശിഷ്ടമായ അഭിനയ ജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഒപ്പമാണ് . ഓം ശാന്തി.
PM Narendra Modi Condoles the Demise of Actor Salim Kumar











