വൈറ്റ് ഹൗസിന് മുന്നിൽ വൻ സുരക്ഷാ വീഴ്ച; ട്രംപിനെ വധിക്കാനെത്തിയ വെനിസ്വേലൻ സ്വദേശി വൻ ആയുധശേഖരവുമായി പിടിയിൽ

വാഷിംഗ്ടൺ ഡി.സി: യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, മാരകായുധങ്ങളുമായി വൈറ്റ് ഹൗസ് സമുച്ചയത്തിന് സമീപം തമ്പടിക്കുകയും ചെയ്ത വെനിസ്വേലൻ സ്വദേശിയെ യു.എസ്. രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. റോണി ഗ്വാനിപ്പ-ക്രിനോസ് എന്നയാളാണ് പിടിയിലായത്.

വ്യാഴാഴ്ച അർദ്ധരാത്രിയോടെ വൈറ്റ് ഹൗസിന് സമീപമുള്ള കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിൽ സംശയാസ്പദമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന നീല ഫോർഡ് എഫ്-150 ട്രക്ക് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ തന്റെ തലയിൽ കേട്ട ചില അദൃശ്യരുടെ ശബ്ദങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ വാഷിംഗ്ടൺ ഡി.സിയിൽ എത്തിയതെന്ന് പ്രതി ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. ഇംഗ്ലീഷ് അറിയാത്ത പ്രതി, ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ സഹായത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചത്.

വാഹനത്തിന്റെ ഗ്ലാസിൽ തട്ടി ആയുധങ്ങൾ ഉണ്ടോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, ഉണ്ടെന്ന് തലയാട്ടിയ പ്രതി കൈകൊണ്ട് തോക്കിന്റെ ആകൃതി കാണിക്കുകയായിരുന്നു. തനിക്ക് നേരെ വധശ്രമം ഉണ്ടായപ്പോൾ പിടിച്ചെടുത്തതാണെന്ന വ്യാജേനയാണ് ഇയാൾ ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്.

പ്രതി സഞ്ചരിച്ചിരുന്ന മോഷ്ടിച്ച ട്രക്കിൽ നിന്ന് ഒരു MAC-10 മെഷീൻ പിസ്റ്റൾ, ഗ്ലോക്ക് 43x പിസ്റ്റൾ, ഒരു AR-15 റൈഫിൾ എന്നിവയും ഡസൻ കണക്കിന് വെടിയുണ്ടകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

രേഖകളില്ലാതെ യു.എസിൽ കഴിയുന്ന ഇയാൾ 2024-ൽ ടെക്സസ് അതിർത്തി വഴിയാണ് രാജ്യത്തേക്ക് കടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കൽ, മോഷ്ടിച്ച സാധനങ്ങൾ കൈവശം വെക്കൽ, ലൈസൻസില്ലാതെ മാരകായുധങ്ങൾ കൊണ്ടുനടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഡി.സി. സുപ്പീരിയർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യമില്ലാതെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Major security breach in front of the White House; Venezuelan national, who arrived to assassinate Trump, arrested with a large cache of weapons.

More Stories from this section

family-dental
witywide